ബജറ്റ്​ നിരാശപ്പെടുത്തി -ഡി.സി.സി

കാസർകോട്​: സംസ്ഥാന ബജറ്റ്​ ജില്ലയെ നിരാശപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ്​ പി.കെ. ഫൈസൽ. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് യു.ഡി.എഫ്​ സർക്കാർ നടപ്പാക്കിയ കാസർകോട്​ വികസന പാക്കേജിനെ അവഗണിക്കുകയാണ്​ ബജറ്റ്​ ചെയ്​തത്​. 75 കോടി രൂപ അനുവദിച്ചത്​ വികസന പാക്കേജി​ന്റെ പ്രവർത്തനത്തിന്​ കാര്യമായി നേട്ടമില്ലെന്നും മെഡിക്കൽ കോളജി​ന്റെ കാര്യം സർക്കാർ ബജറ്റിൽ മറന്നുവെന്നും അദ്ദേഹം പ്രസ്​താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.