യങ് ചലഞ്ചേഴ്‌സ് കുന്നിലിന് കിരീടം

കുമ്പള: ലക്കി സ്റ്റാർ കുമ്പളയുടെ ആഭിമുഖ്യത്തിൽ നടന്ന സ്റ്റാർ മൂസ സ്മാരക ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യങ് ചലഞ്ചേഴ്‌സ് കുന്നിൽ ആർമി സ്ട്രീറ്റ് കൊടിയമ്മയെ പരാജയപ്പെടുത്തി. യങ് ചാലഞ്ചേഴ്സിനു വേണ്ടി ശ്രീരാജ് രണ്ടു ഗോളും, കുഞ്ഞൂട്ടൻ ഒരു ഗോളും നേടിയാണ് ടീമിനെ ജേതാക്കളാക്കിയത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച​െവച്ച യങ് ചാലഞ്ചേഴ്സിലെ കുഞ്ഞൂട്ടൻ മാൻ ഓഫ് ദി മാച്ചായും, ശ്രീരാജ് ബെസ്റ്റ് ഫോർവേഡ്, ടോപ് സ്കോററുമായും, ശീത്ത് ബെസ്റ്റ് ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. ആർമി സ്ട്രീറ്റ് കൊടിയമ്മയിലെ സിറാജാണ് ബെസ്റ്റ് ഗോൾ കീപ്പർ. കുമ്പള സി.ഐ. പി. പ്രമോദ്, ബേക്കൽ എസ്.ഐ . രാജീവ്, കുമ്പള പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനീത്, മുഹമ്മദ് കൊടിയമ്മ, ഖാദർ തോട്ടുംകര, മുഹമ്മദ് കുഞ്ഞ് കടവത്ത്, ഇബ്രാഹിം ബത്തേരി, അബ്ബാസ് ബി, കരുണാകരൻ, സത്താർ കെ പി, ലത്തീഫ് കുമ്പള, അച്ചു കുമ്പള, എ. എം. സിദ്ദീഖ് റഹ്മാൻ, ടി. കെ. ജാഫർ, കെ. പി. മുഹമ്മദ് സ്മാർട്ട്, എം. എം. റഹ്മാൻ, ടി.കെ. അൻവർ, അബൂക്ക, അസ്‌കർ, സൈഫു, ഉമ്പായി, സാജു, ചാക്കോ, മൻച്ചു എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. ഫോട്ടോ : കുമ്പള ലക്കിസ്റ്റാർ ഫുട്ബാളിൽ 'സ്റ്റാർ മൂസ' മെമ്മോറിയൽ ട്രോഫി സ്വന്തമാക്കിയ യങ് ചലഞ്ചേഴ്സ് മൊഗ്രാൽപുത്തൂർ കുന്നിൽ ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.