ദാറുന്നജാത്ത് വാർഷികവും ആണ്ടുനേർച്ചയും

ഉപ്പള: ചിനാല ദാറുന്നജാത്ത് 12ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ടുനേർച്ചയും മാർച്ച്‌ 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും. 14ന് വൈകീട്ട് നാലിന് പതാക ഉയർത്തും. രാത്രി ഏഴിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം അജ്മീർ ആണ്ടുനേർച്ചക്ക് നേതൃത്വം നൽകും. 15ന് രാവിലെ മടവൂർ മൗലീദ്, നടക്കും. വൈകീട്ട് നാലിന് അജ്മീർ മൗലീദ്. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ അബ്ദുൽകാദർ സഖാഫി, മുദരിസ് എ.ബി. മുഹ് യിദ്ദീൻ സഅദി, ട്രഷറർ അബ്ദുൽ കാദർ ഹാജി, ഷബീർ അഷ്റഫി കെ.സി റോഡ്, എസ്.എം. ബഷീർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.