നഗരസഭ ടൗൺ ഹാൾ നിർമാണം അവസാന ഘട്ടത്തിൽ

നീലേശ്വരം: നഗരസഭ കോട്ടപ്പുറത്ത് നിര്‍മിക്കുന്ന ടൗണ്‍ഹാൾ അവസാന ഘട്ടത്തിലേക്ക്. എം. രാജഗോപാലൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് നിർമാണത്തിനായി അനുവദിച്ചത്. 5000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിർമിക്കുന്ന കെട്ടിടത്തിൽ 400 ആളുകളെ ഉൾക്കൊള്ളാനാകും, 600 സ്ക്വയര്‍ ഫീറ്റ് വലുപ്പത്തിലുള്ള സ്റ്റേജ്, വിശാലമായ പാര്‍ക്കിങ്​ സൗകര്യം, കലാകാരന്മാര്‍ക്കുള്ള ഗ്രീന്‍ റൂം, ശൗചാലയ സൗകര്യം എന്നിവ ഉള്‍പെടെ കെട്ടിടത്തിലുണ്ടാകും. നിർമാണം പൂർത്തിയാക്കി ഏപ്രിൽ അവസാനം ടൗൺ ഹാൾ നഗരസഭക്ക് കൈമാറുന്ന വിധത്തിലാണ് പ്രവൃത്തി നടക്കുന്നത്. പെയിന്റിങ്, വയറിംഗ് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മേയ് മാസത്തിൽ മുൻസിപ്പൽ ടൗൺ ഹാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ. പടം: nlr town hall കോട്ടപ്പുറത്ത് നിർമിക്കുന്ന നഗരസഭ ടൗൺഹാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.