സ്വാതന്ത്ര്യസ്മരണകൾ പോലും പുതിയകാലത്ത് പോരാട്ടം -മന്ത്രി ദേവർകോവിൽ

കാസർകോട്: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലതല ആഘോഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യസമര സേനാനികളെയും തമസ്കരിക്കാൻ ആസൂത്രിതനീക്കം നടത്തുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള സ്മരണകൾപോലും പോരാട്ടമാണന്ന് മന്ത്രി പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. എഴുത്തുകാരനും ചരിത്രകാരനുമായ കരിവെള്ളൂർ മുരളി സാംസ്കാരിക പ്രഭാഷണം നടത്തി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ്​ കെ. മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.പി. ഉഷ, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ഗോപാലകൃഷ്ണ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ, കുംബഡാജെ പഞ്ചായത്ത് പ്രസിഡൻറ് ഹമീദ് പൊസളിഗെ, ബെള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധര, മുളിയാർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. മിനി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമണി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ബി.കെ. നാരായണൻ, ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷ പി. സവിത, ക്ഷേമകാര്യ സമിതി അധ്യക്ഷ സ്മിത പ്രിയരഞ്ജൻ, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു നായർ, കാറഡുക്ക പഞ്ചായത്തംഗം എം. തമ്പാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.