കൊപ്ര സംഭരണത്തിന് അപേക്ഷിക്കാം

കാസർകോട്: ജില്ലയിലെ കര്‍ഷകരില്‍നിന്ന്​ കൊപ്ര സംഭരിക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റ് കൃഷിഭവന്‍ മുഖേന അനുവദിച്ചുതുടങ്ങി. കിലോഗ്രാമിന് 105 രൂപ 90 പൈസ നിരക്കില്‍ മില്ലിങ് എഫ്.എ.ക്യൂ നിലവാരത്തിലുള്ള കൊപ്രയാണ് സംഭരിക്കുന്നത്. ജില്ലയില്‍ തിരഞ്ഞെടുത്ത ആറ്​ സഹകരണ സംഘങ്ങളാണ് കൊപ്ര സംഭരണത്തിനായി തയാറായത്. കാസര്‍കോട് കോഓപറേറ്റിവ് മാര്‍ക്കറ്റിങ്​ ആൻഡ് പ്രോസസിങ്​ സൊസൈറ്റി വിദ്യാനഗര്‍, പൈവളികെ സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്, ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്ക്, മലനാട് റബര്‍ ആൻഡ് അദര്‍ അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ്​ ആൻഡ് പ്രോസസിങ് കോഓപറേറ്റിവ് സൊസൈറ്റി മാലക്കല്ല്, നീലേശ്വരം അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി എന്നീ സഹകരണ സംഘങ്ങള്‍ വഴിയാണ് കൊപ്ര സംഭരിക്കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ സര്‍ട്ടിഫിക്കറ്റിനായി കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.