കാസർകോട്: വനിത ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി കുടുംബശ്രീ ജില്ല മിഷന്‍. ഫ്ലൈയിങ് ലേഡി, ഫ്രീഡം കൈറ്റ്, നമ്മളൊന്ന് മനുഷ്യമതില്‍, പെണ്ണെഴുത്ത് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ 'പെണ്ണെഴുത്ത്: വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തില്‍ തുറന്ന സംവാദവും സിഗ്നേച്ചര്‍ കാമ്പയിനും നടത്തി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ അഡ്വ. എസ്.എന്‍. സരിത പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 വനിതകളും സി.ഡി.എസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പ്രകാശന്‍ പാലായി സ്വാഗതവും ജെന്‍ഡര്‍ ഡി.പി.എം രേഷ്മ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പള്ളിക്കര ബീച്ചില്‍ ആയിരത്തോളം കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും അണിനിരക്കുന്ന 'നമ്മളൊന്ന്' മനുഷ്യമതിലും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും 'ഫ്ലൈയിങ് ലേഡി' മണല്‍ശില്‍പം അനാച്ഛാദനവും നടത്തി. സ്ത്രീശക്തി കലാജാഥ തുടങ്ങി കാസർകോട്: സ്ത്രീപക്ഷ നവകേരള കാമ്പയിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാജാഥക്ക് പള്ളിക്കര ബീച്ചില്‍ തുടക്കം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ കലാജാഥ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. കുമാരന്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പ്രീത, എ.ഡി.എം സി.ഡി. ഹരിദാസ്, എ.ഡി.എം സി.എച്ച്. ഇക്ബാല്‍, പള്ളിക്കര സി.ഡി.എസ് ചെയര്‍പേഴ്സൻ പി. പത്മിനി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 10 മുതല്‍ 23 വരെയുള്ള 12 ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലുമായി 50 വേദികളിലാണ് കലാജാഥയുടെ അവതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.