വ്യവസായ ഭദ്രത പദ്ധതിയിലേക്ക് ​അപേക്ഷ ക്ഷണിച്ചു

കാസർകോട്: ജില്ല വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന വ്യവസായ ഭദ്രത പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം യൂനിറ്റുകള്‍ക്ക് ആശ്വാസമേകാന്‍ പ്രഖ്യാപിച്ച മൂലധന/പ്രവര്‍ത്തന വായ്പകള്‍ക്കുള്ള പലിശയിളവ് പദ്ധതിയാണ് വ്യവസായ ഭദ്രത പദ്ധതി. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുകളുമായോ ബന്ധപ്പെടണം. ഫോണ്‍: 9447678790, 9495261166. കച്ചവട -വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടണം ബേഡഡുക്ക: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട/വ്യാപാര സ്ഥാപനങ്ങള്‍ മാര്‍ച്ച് 15നു മുമ്പായി കച്ചവട/വ്യാപാര ലൈസന്‍സ് നേടണം. ഫോണ്‍ 04994 210235, 04994 210236.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.