പ്രതീകാത്മക ചിത്രം

ഭാര്യയെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഭാര്യയെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡഡുക്ക ചെമ്പക്കാടിലെ വാവടുക്കം പി. ജാനകിക്കുനേരെയാണ് (59) ആസിഡാക്രമണമുണ്ടായത്. ഇവരുടെ സഹോദരിയുടെ മകൻ ചെമ്പക്കാടിലെ സുരേഷ് ബാബുവിനും (35) ആസിഡാക്രമണത്തിൽ പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ ഭർത്താവ് വാവടുക്കം സ്വദേശി പി. രവിയെ (65) ബേഡകം എസ്.ഐ സുരേഷ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.വീട്ടുമുറ്റത്ത് പാത്രം കഴുകുകയായിരുന്ന ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് കേസ്. സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്ന ഭർത്താവിനെ അകറ്റിനിർത്തിയ വിരോധമാണ് ആക്രമണത്തിന് കാരണം.

Tags:    
News Summary - Husband arrested for attempting to kill wife by pouring acid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.