പാലക്കുന്ന് ഭരണി: ആയിരത്തിരി ഉത്സവം ഇന്ന്

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്‍റെ ഭാഗമായ ആയിരത്തിരി വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിന് ഉത്സവബലി. 2.30ന് ലളിത സഹസ്രനാമം. നാലിന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. രാത്രി ഒമ്പതിന് പൂരക്കളി. 11.30ന് ഉദുമ പടിഞ്ഞാർക്കര പ്രദേശത്തുനിന്നും 12.30ന് പള്ളിക്കര തണ്ണീർപ്പുഴ പ്രദേശത്തുനിന്നും തിരുമുൽക്കാഴ്ച സമർപ്പണങ്ങൾ. പുലർച്ച 2.30ന് ഉത്സവബലി. രാത്രി കളംവരക്കൽ പൂർത്തിയായാൽ ദേവനർത്തകന്മാർ അരങ്ങിൽവന്ന് കലശം എഴുന്നള്ളിക്കാൻ ഭണ്ഡാരം വീട്ടിലെ കലശത്തറയിലെത്തും. കലശാട്ടിനുശേഷം മൂത്ത ഭഗവതിക്കുമുന്നിലെ ചതുരക്കളത്തിൽ കളക്കാരൻ സ്തുതി ആരംഭിക്കും. തുടർന്ന് ചെണ്ടമേളങ്ങളോടെ നൃത്തച്ചുവടുവെച്ച് കളംമായ്ക്കലും തുടർന്ന് ചുവടുമായ്ക്കലും നടക്കും. ആയിരത്തിരിക്കുശേഷം ആചാര വെടിക്കെട്ട് നടക്കും. വെള്ളിയാഴ്ച രാവിലെ 6.30ന് കൊടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.