ചെറുവത്തൂർ: പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ആസാദി കാ അമൃത് മഹോത്സവ് മാർച്ച് നാല് മുതൽ ആറുവരെ ഗവേഷണ കേന്ദ്രത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് രാവിലെ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എ.എൽ.എ അധ്യക്ഷത വഹിക്കും. 14 ജില്ലകളിൽനിന്ന് തിരഞ്ഞെടുത്ത കേര കർഷകർ, ഉത്തര കേരളത്തിലെ കൈപ്പാട് കർഷകർ, ദക്ഷിണ കേരളത്തിലെ പൊക്കാളി കർഷകർ, ക്ഷീര കർഷകർ എന്നിവർക്കായി ശിൽപശാലകൾ നടക്കും. ആറിന് ഉച്ചക്കുശേഷം മൂന്നിന് സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ കാർഷികകേന്ദ്രം മേധാവി ഡോ. ടി. വനജ, ഡോ. അനി എസ്. ദാസ്, എം.എസ്. സിനീഷ്, എൻ.കെ. മുരളീധരൻ, പി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.