ഉദുമ: എ.കെ.ജി മാങ്ങാട് നടത്തിയ എം.ബി. ബാലകൃഷ്‌ണൻ സ്‌മാരക ഉത്തരമേഖല സീനിയർ കബഡി മത്സരത്തിൽ ഫ്രണ്ട്‌സ് ചെന്നിക്കര ജേതാക്കളായി. ഫ്രണ്ട്‌സ് ആറാട്ടുകടവിന് രണ്ടും റെഡ് വേൾഡ് കൊപ്പലിന് മൂന്നും സംഘശക്തി മധൂരിന് നാലും സ്ഥാനങ്ങൾ ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്‌ഠൻ ഉദ്‌ഘാടനം ചെയ്‌തു. കെ. വിനേഷ് അധ്യക്ഷത വഹിച്ചു. വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചവരെയും പരീക്ഷകളിൽ മികച്ച മാർക്ക് നേടിയവരെയും അനുമോദിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ. രത്‌നാകരൻ സംസാരിച്ചു. എം. രാജേഷ് സ്വാഗതവും എം.ബി. മണികണ്‌ഠൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.കെ. വിജയൻ സമ്മാനം നൽകി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ എം. ബീബി അധ്യക്ഷത വഹിച്ചു. പടം: എ.കെ.ജി മാങ്ങാട് നടത്തിയ എം.ബി. ബാലകൃഷ്‌ണൻ സ്‌മാരക ഉത്തരമേഖല സീനിയർ കബഡി മത്സരത്തിൽ ജേതാക്കളായ ഫ്രണ്ട്‌സ് ചെന്നിക്കര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.