തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂളിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് വൻ പ്രതിഷേധം. സ്‌കൂളിലെ വിദ്യാർഥികൾ ഒന്നടങ്കം കൈക്കോട്ടുകടവിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പരിസരത്തെ മൊബൈൽ കടക്കുനേരെയും കുട്ടികളുടെ രോഷമുയർന്നു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് കുട്ടികളെ അനുനയിപ്പിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഡി.ഐ.ജിക്ക് പരാതിയയച്ചു. ഒരു കുടുംബ പേരിലുള്ള വാട്സ്ആപ് ഗ്രൂപ് വഴി പ്രചരിച്ച സന്ദേശത്തിന്‍റെ പകർപ്പും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. സ്‌കൂൾ കുട്ടികളിൽനിന്ന് മയക്കുമരുന്ന് പിടികൂടി എന്നായിരുന്നു പ്രചാരണം. എന്നാൽ, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്കയുണ്ടാക്കിയിരുന്നു. സ്‌കൂളിനെയും വിദ്യാർഥികളെയും അപമാനിച്ച സംഭവത്തിൽ വനിത ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു. വീട്ടമ്മമാരെ അണിനിരത്തി പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. വ്യാജ പ്രചാരണം നടത്തിയ സമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. പടം tkp prathishedham കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.