ലഹരിക്കെതിരെ പടന്ന ഖിദ്മത്തുൽ ഇസ്‍ലാം സംഘം

പടന്ന: നാട്ടിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വിപത്തിനെതിരെ പടന്ന ഖിദ്മത്തുൽ ഇസ്‍ലാം സംഘത്തിന്‍റെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. പടന്ന എം.ആർ.വി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മുഹമ്മദ്‌ അസ്‌ലം ഉദ്ഘാടനം ചെയ്തു. ഖിദ്മത് പ്രസിഡന്‍റ്​ വി.കെ.പി. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. സി.വി. രാജൻ, ബഷീർ ശിവപുരം, രതീപ്, വി.കെ.പി. അഹമ്മദ് കുഞ്ഞി, പവിത്രൻ പയനി, പി. അബ്ദുൽ ലത്തീഫ്, കെ. കുഞ്ഞബ്ദുല്ല, ഡോ. അമീൻ, വി.കെ. ഖാലിദ്, എം.കെ. ഇസ്മായിൽ, ടി.കെ.പി. ഷാഹിദ തുടങ്ങിയവർ സംസാരിച്ചു. ഖിദ്മത്ത് സെക്രട്ടറി എച്ച്.എം. കുഞ്ഞബ്ദുല്ല സ്വാഗതവും ടി.കെ.എം. റഫീഖ് നന്ദിയും പറഞ്ഞു. പടം: നടത്തിയ കൂട്ടായ്മ പി.വി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.