എല്ലാ മാസവും മികച്ച സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ പ്രഖ്യാപിക്കും

പ്രശസ്തി പത്രവും കാഷ് അവാര്‍ഡും നല്‍കും കാസർകോട്: ജില്ലയിലെ ഏറ്റവും മികച്ച സ്റ്റേഷന്‍ ഹൗസ് ഓഫിസറെ എല്ലാ മാസവും കണ്ടെത്തും. ഇവരെ​ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും നല്‍കി ആദരിക്കും. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനം. കേസന്വേഷണ മികവ്, കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള മികവ്, സാമൂഹിക വിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും എതിരെയുള്ള നടപടി സ്വീകരിക്കല്‍, പൊതുജന സമ്പര്‍ക്കം, ക്രമസമാധാന പരിപാലനം എന്നിവ കണക്കാക്കിയാണ്​ മികച്ച ഓഫിസറെ തിരഞ്ഞെടുക്കുക. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ https://forms.gle/EtZW8BDbyPDZD7o79 എന്ന ഗൂഗ്ള്‍ഫോം വഴി രേഖപ്പെടുത്താം. പൊതുജന പങ്കാളിത്തത്തോടെയാണ് പുരസ്കാരം നൽകുകയെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. താലൂക്ക് വികസന സമിതി കാസർകോട്​: ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതിയോഗം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കട്ടില്‍ നൽകി കള്ളാര്‍: ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കു കട്ടില്‍ വിതരണം ചെയ്തു. 140 പേര്‍ക്ക് കട്ടില്‍ നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഗോപി, പി. ഗീത, അംഗങ്ങളായ അജിത് കുമാര്‍, വനജ ഐതു, ജോസഫ് പുതുശ്ശേരി, മിനി ഫിലിപ്പ്, മുന്‍ മെംബര്‍ എം.എം. സൈമണ്‍, പ്രജിന തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.