കെ. ലത സ്ഥിരം സമിതി അധ്യക്ഷ

കാഞ്ഞങ്ങാട്: നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി എട്ടാം വാർഡ് കൗൺസിലർ കെ. ലത തെരഞ്ഞെടുക്കപ്പെട്ടു. 40ാം വാർഡ് കൗൺസിലർ സി.എച്ച്. സുബൈദയായിരുന്നു എതിർ സ്ഥാനാർഥി. മുൻ അധ്യക്ഷ സി. ജാനകിക്കുട്ടിയുടെ മരണത്തെത്തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്​ ഓഫിസർ പ്രദീപ് കുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.