വെള്ളരിക്കുണ്ടിൽ മൂന്നേക്കർ കൃഷി കത്തിനശിച്ചു

നീലേശ്വരം: ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ മൂന്ന് ഏക്കറിലെ കൃഷി കത്തിനശിച്ചു. ഇതിൽ റബറും ഉൾപ്പെടുന്നു. ആളപായമില്ല. നാട്ടുകാരും പൊലീസും വെള്ളരിക്കുണ്ടിലെ വ്യാപാരികളും സമയോചിതമായി ഇടപെട്ടതിനെ തുടർന്നാണ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക്​ പടരുന്നത് ഒഴിവായത്. ജില്ല പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡംഗം കെ.ആർ. വിനു, മുൻ അംഗം ടോമി എന്നിവർ സ്ഥലത്തെത്തി. കുറ്റിക്കോലിൽനിന്ന്​ ഫയർഫോഴ്സെത്തി തീ കെടുത്തുകയും മറ്റ് സ്ഥലങ്ങളിൽ തീ പടരുന്നത് തടയുകയും ചെയ്തു. സ്റ്റേഷൻ ഓഫിസർ ഷാജി ജോസഫി​ന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ വി.വി. ദിലീപ്, വി. സുരേഷ്, പി. ദേവദത്ത്, ഡ്രൈവർ ഇ. പ്രസീദ്, ഹോം ഗാർഡുമാരായ പി.കൃഷ്ണൻ, വി.എം. റോയി എന്നിവർ പ​ങ്കെടുത്തു. nlr fire1, 2 വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിലെ കൃഷിക്ക് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.