സി.എം. അബ്ദുല്ല മൗലവി വധം: വിദഗ്​ധസംഘത്തെ ഏൽപിക്കണം -പി.എ. പൗരൻ

കാസർകോട്: സി.എം. അബ്ദുല്ല മൗലവി വധക്കേസ് സി.ബി.ഐയിലെ അന്വേഷണ വൈദഗ്ധ്യമുള്ള സംഘത്തെ ഏൽപിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷൻ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 591ാം ദിന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്ല മൗലവിക്ക് പരസഹായമില്ലാതെ ഒരിക്കലും അർധരാത്രിയിൽ വീട്ടിൽനിന്ന്​ ഒരു കിലോമീറ്ററോളം അകലെയുള്ള കടുക്കക്കല്ലിന് മുകളിൽ എത്താൻ സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഉബൈദ് കടവത്ത് അധ്യക്ഷനായി. അഷ്‌റഫ് റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ സലാം ദാരിമി, അബൂബക്കർ സിദ്ദീഖ് മൗലവി, സി.എ. മുഹമ്മദ് ഷാഫി, താജുദ്ദീൻ പടിഞ്ഞാർ, അഹമ്മദ് ഷാഫി ദേളി, അബാസ് ഹാജി ബെദിര, മൊയ്തുഹാജി, സാബിർ ദേളി, മഹ്മൂദ് ദേളി എന്നിവർ സംസാരിച്ചു. cm abdulla moulavi programe സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ 591ാം ദിനം അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.