കാഞ്ഞങ്ങാട്: ഖാർകീവില്‍ പോരാട്ടം രൂക്ഷമായതോടെ അവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എങ്ങനെയെങ്കിലും ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനുള്ള ഒരുക്കത്തിൽ. സ്ലൊവാക്യയുടെയും ഹംഗറിയുടെയും അതിര്‍ത്തിയായ ഉസ്‌റോദ് നഗരം ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ട്രെയിന്‍ കയറുന്നത്. കാലിക്കടവ് ചന്തേരിയിലെ ഖാർകീവിലുള്ള വിദ്യാർഥി ശക്കീര്‍ അസീസ് ആണ് ഇക്കാര്യം നാട്ടിലറിയിച്ചത്. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് കൈയിലുള്ളത്. കുടിവെള്ളമടക്കം തീരും. ഇപ്പോൾ രക്ഷതേടിയിരിക്കുന്ന ബങ്കറിനും മെട്രോ സ്‌റ്റേഷനും സമീപം പലഭാഗങ്ങളിലും ഷെൽ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. തുടരെ സ്‌ഫോടനശബ്‌ദങ്ങൾ കേൾക്കുന്നു. പുറത്തേക്ക് നോക്കിയാൽ പല കെട്ടിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകുന്നത് കാണാം. ഇടതടവില്ലാതെ വെടിയൊച്ചകൾ കേൾക്കുന്നതായും വിദ്യാർഥികൾ പറഞ്ഞു. കനത്ത യുദ്ധം നടക്കുന്ന ഖാർകീവിലുള്ള വിഡിയോയും ശക്കീര്‍ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ പൂർണമായും തകര്‍ന്ന നിലയിലാണ് ഖാർകീവ് നഗരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.