മുളിയാർ: മുതലപ്പാറയിൽ മദ്റസ അധ്യാപകരെ മർദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുളിയാർ പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്‍റ് ബി.എം. അഷ്‌റഫ്, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ. അബ്ദുറഹിമാൻ ഹാജി എന്നിവർ ആവശ്യപ്പെട്ടു. മദ്റസയിൽ കയറി നടത്തിയ അഴിഞ്ഞാട്ടത്തെ ഗൗരവത്തിൽ കാണണമെന്നും മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർഭയമായി പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നോവല്‍ ചര്‍ച്ച ചെയ്തു കാസര്‍കോട്: കാസര്‍കോട് സര്‍ഗസാഹിതിയുടെ ആഭിമുഖ്യത്തില്‍ ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ഇംഗ്ലീഷ് നോവലായ 'കോബ്' വെബ് ചര്‍ച്ച ചെയ്തു. ഗിരിധര്‍ രാഘവന്‍ വിഷയം അവതരിപ്പിച്ചു. രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു. എം. ചന്ദ്രപ്രകാശ്, രഘുനാഥ് ബീബുങ്കാല്‍, എന്‍. സുകുമാരന്‍, ടി.കെ. പ്രഭാകരകുമാര്‍, പി. പത്മിനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.