കെൽ: പുതുക്കിയ ധാരണപത്രവും ജീവനക്കാർ തള്ളി

blurb: പെൻഷൻ, ശമ്പള കുടിശ്ശിക വിഷയങ്ങളിൽ വ്യക്​തതയില്ലെന്ന്​ ജീവനക്കാർ കാസർകോട്​: പൊതുമേഖല സ്ഥാപനമായ കെൽ-ഇ.എം.എൽ കമ്പനിയുടെ പുതുക്കിയ ധാരണപത്രവും ജീവനക്കാർ തള്ളി. പഴയ ധാരണപത്രത്തിലെ വിവാദ വ്യവസ്ഥകൾ അതേപടി തുടരുന്നു​വെന്ന്​ ആരോപിച്ചാണ്​ ജീവനക്കാരുടെ നടപടി. വ്യവസായ വകുപ്പും ജീവനക്കാരും തമ്മിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ കമ്പനി തുറക്കുന്നത്​ അനിശ്ചിതമായി നീളുകയാണ്​. ജീവനക്കാർക്ക്​ 15,000 രൂപ ശമ്പളം കണക്കാക്കി​ പി.എഫ്​ വിഹിതം അടക്കുമെന്ന വിവാദ നിർദേശം നീക്കിയതാണ്​ പുതുക്കിയ ധാരണപത്രത്തിലെ കാര്യമായ മാറ്റം. പെൻഷൻ പ്രായം, ശമ്പള കുടിശ്ശിക, ശമ്പള പരിഷ്കരണം തുടങ്ങിയ കാര്യങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. അതിനാൽ​ പുതിയ ധാരണപത്രത്തിലും ഒപ്പി​ടാനാവില്ലെന്നാണ്​ ജീവനക്കാരുടെ നിലപാട്​. ഇതുസംബന്ധിച്ച്​ ബുധനാഴ്ച ബദ്രഡുക്കയിലെ കമ്പനി ഹാളിൽ നിശ്ചയിച്ച യോഗത്തിൽ ജീവനക്കാർ പ​ങ്കെടുക്കില്ല. കെൽ യൂനിറ്റിന്‍റെ അനുബന്ധ കമ്പനിയാക്കി 'കെൽ ഇ.എം.എൽ' പ്രഖ്യാപിച്ചതുമുതൽ ജീവനക്കാർ അസ്വസ്ഥരാണ്​. പുതിയ കമ്പനിയെന്ന നിലക്ക്​ പുതിയ വ്യവസ്ഥകളുമായി ധാരണപത്രം തയാറാക്കിയതോടെ എതിർപ്പ്​ പരസ്യമായി. കമ്പനി പ്രവർത്തിച്ചിരുന്ന 2020 മാർച്ച്​ 31വരെയുള്ള ശമ്പള കുടിശ്ശിക, പൂട്ടിയ വേളയിലെ ശമ്പളം, പതിറ്റാണ്ടുകൾക്കുമുമ്പുള്ള ശമ്പള സ്​കെയിൽ, വിരമിക്കൽ പ്രായം തുടങ്ങിയ വിഷയങ്ങളിലാണ്​ തർക്കം. കമ്പനി പ്രവർത്തിച്ച്​ മൂന്നുവർഷം കഴിഞ്ഞശേഷം ശമ്പള പരിഷ്കരണം എന്ന വ്യവസ്ഥ ജീവനക്കാർ തള്ളി. ശമ്പളത്തിന്റെയും കുടിശ്ശികയുടെയും കാര്യത്തിലും കൃത്യമായി ഒന്നുമില്ല. ഭെൽ ഏറ്റെടുത്തശേഷം പെൻഷൻ പ്രായം 60 ആക്കിയത്​ ധാരണപത്രത്തിൽ 58 ആക്കിയതും ജീവനക്കാരുടെ ഉടക്കിനിടയാക്കി. പൊതുമേഖല സ്ഥാപനമായ കമ്പനിയിൽ 29000 രൂപയാണ്​ ഏറ്റവും ഉയർന്ന ശമ്പളം. പതിറ്റാണ്ടുകൾക്കു മുമ്പുള്ള ഈ സ്​കെയിലിൽ കമ്പനി തുറക്കുംമുമ്പ്​ ധാരണയാക്കണമെന്നാണ്​ ​യൂനിയനുകളുടെ നിലപാട്​. കേന്ദ്രസർക്കാർ വിൽപനക്കുവെച്ച ഭെൽ ഇ.എം.എൽ കമ്പനിയാണ്​ സർക്കാർ ഏറ്റെടുത്തത്​. അടച്ചിട്ട കമ്പനി കേരളപ്പിറവി ദിനത്തിൽ തുറക്കുക ലക്ഷ്യമിട്ട്​ ജീവനക്കാരുടെ ശമ്പളത്തിനും കമ്പനി നവീകരണത്തിനുമായി 77 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. കമ്പനി തുറക്കാൻ കേരളപ്പിറവി ദിനം, പുതുവത്സര ദിനം, ഫെബ്രുവരി 15 എന്നിങ്ങനെ ദിവസങ്ങൾ നിശ്ചയിച്ചെങ്കിലും തീരുമാനം വൈകുകയാണ്​. bhel eml company ബദ്രഡുക്കയിലെ കെൽ ഇ.എം.എൽ കമ്പനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.