കാസർകോട്: കാസർകോട് ഫുട്‌ബാള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ചിത്താരി അക്കാദമിയെ പരാജയപ്പെടുത്തി . ടൂര്‍ണമെന്‍റിലെ മികച്ച താരമായി സിറ്റിസണ്‍ അക്കാദമിയിലെ മുഹമ്മദിനെയും മികച്ച ഡിഫൻഡറായി ചിത്താരി അക്കാദമിയിലെ മുഹമ്മദ് ഫത്താഹിനെയും ഗോള്‍ കീപ്പറായി സിറ്റിസണ്‍ അക്കാദമിയിലെ മുബഷിറിനെയും തിരഞ്ഞെടുത്തു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ അഷ്‌റഫ് ഉപ്പളയും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ കബീര്‍ കമ്പാറും വിതരണം ചെയ്തു. നവാസ് പള്ളിക്കാല്‍ കമ്മു തളങ്കര, അജിത് കുമാര്‍, ശുഹൈബ് നായന്‍മാര്‍മൂല, അര്‍ഷാദ് പെരുമ്പള, റഷീദ് മേല്‍പറമ്പ്, മുസമ്മില്‍ മുട്ടത്തോടി, ബാസിത്ത് എന്നിവര്‍ സംബന്ധിച്ചു. citizen കാസർകോട് ഫുട്‌ബാള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യൻമാരായ സിറ്റിസൺ ഉപ്പള അക്കാദമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.