ചിറപ്പുറം വാതക ശ്മശാനത്തിന് തറക്കല്ലിട്ടു

നീലേശ്വരം: നഗരസഭ നിർമിക്കുന്ന ചിറപ്പുറത്തെ വാതക ശ്മശാനത്തിന് ചെയർപേഴ്സൻ ടി.വി. ശാന്ത തറക്കല്ലിട്ടു. 48 ലക്ഷം രൂപയാണ് മൊത്തം ചെലവ്. ഇതിൽ 33 ലക്ഷം രൂപയുടെ അനുബന്ധ സംവിധാനങ്ങൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും റോട്ടറി ക്ലബ് നീലേശ്വരവും ഏർപ്പെടുത്തും. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ടിക്ട്​ ഗവർണർ ഡോ. രാജേഷ് സുഭാഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. സുഭാഷ്, വി. ഗൗരി, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗൺസിലർമാരായ കെ. ജയശ്രീ, ഇ. അശ്വതി, പി. ഭാർഗവി, ഇ. ഷജീർ, ഷംസുദ്ദീൻ അറിഞ്ചിറ, പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി. ദാമോദരൻ, സി.ഡി.എസ് ചെയർപേഴ്സൻ പി.എം. സന്ധ്യ, എ.വി. സുരേന്ദ്രൻ, റോട്ടറി അസി. ഗവർണർ വി.പി. ഐപ്പ്, റോട്ടറി പ്രസിഡൻറ് എ.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ നന്ദി പറഞ്ഞു. nlr crimitorium ചിറപ്പുറം വാതക ശ്മശാനത്തിന് നഗരസഭാധ്യക്ഷ ടി.വി. ശാന്ത തറക്കല്ലിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.