മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്കിലെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഫെബ്രുവരി 28ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെ നടക്കും. മീഞ്ച, വോര്‍ക്കാടി, പൈവളികെ, പുതിഗെ, എന്മകജെ, കുമ്പള എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതത് കൃഷിഭവനുകളിലും മഞ്ചേശ്വരം, മംഗല്‍പാടി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസിലും പെര്‍മിറ്റ് വിതരണം നടത്തും. അപേക്ഷകര്‍ കൃഷിഭവനില്‍ നിന്ന് നല്‍കിയ ടോക്കണ്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെര്‍മിറ്റ് വിലയായ 52.50 രൂപ എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ടെൻഡര്‍ ക്ഷണിച്ചു കാസര്‍കോട്: ജനറല്‍ ആശുപത്രിയിലേക്ക് 2022-23 വര്‍ഷത്തേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങുന്നതിനുള്ള ടെൻഡര്‍ ക്ഷണിച്ചു. ടെൻഡറിനോടൊപ്പം 200 രൂപ മുദ്രപ്പത്രത്തില്‍ പ്രിലിമിനറി എഗ്രിമെന്റും സമര്‍പ്പിക്കണം. ഫോണ്‍ 04994 230080. അദാലത്ത്; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കാസര്‍കോട്: 1987 മുതല്‍ 2017 മാര്‍ച്ച് 31 വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്മേല്‍ നിയമനടപടികളില്‍ നിന്നും ഒഴിവാക്കുന്നതിനായി സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 30 ശതമാനം സ്റ്റാമ്പ് തുക മാത്രം അടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകാം. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ. പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 25ന് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും അദാലത്ത് നടത്തും. ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നേരിട്ട് ഹാജരായി തുക ഒടുക്കാവുന്നതോ അല്ലെങ്കില്‍ ബാങ്ക് മുഖേനയോ തുക ഒടുക്കാവുന്നതാണെന്ന് ജില്ല രജിസ്ട്രാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.