ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കെട്ടിടം പൊളിക്കൽ നടപടി പുരോഗമിക്കുന്നു. ജില്ല അതിർത്തിയായ കാലിക്കടവ്, പടുവളം പ്രദേശങ്ങളിലെ കെട്ടിടങ്ങളാണ് നിലവിൽ പൊളിച്ചുനീക്കുന്നത്. ചൊവ്വാഴ്ച കാലിക്കടവിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു. ഒരു സുരക്ഷ മാർഗവുമില്ലാതെയാണ് കെട്ടിടം പൊളിക്കുന്നത്. യാത്രക്കാർ തലങ്ങും വിലങ്ങും നടക്കുന്നതിനിടെയാണ് ഭീമൻ കെട്ടിടം പൊളിച്ചുമാറ്റിയത്. തലനാരിഴക്കാണ് പലപ്പോഴും അപകടം ഒഴിവായത്. ഒരുമാസം മുമ്പാണ് കരക്കേരുവിൽ പൊളിക്കുന്നതിനിടെ കെട്ടിടം മണ്ണുമാന്തിയന്ത്രത്തിനു മുകളിലേക്ക് തകർന്നുവീണത്. ഡ്രൈവർ ചാടിരക്ഷപ്പെടുകയും മണ്ണുമാന്തിയന്ത്രം പൂർണമായും തകരുകയും ചെയ്തിരുന്നു. കെട്ടിടങ്ങൾ തകർക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ നടപടികളെല്ലാം ദേശീയപാതയിൽ ഹനിക്കപ്പെടുകയാണ്. പടം.. കാലിക്കടവിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.