കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൻെററിന്‍റെ എ.പി. അബ്ദുല്ല സ്മാരക അവാര്‍ഡ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം.സി വടകര എന്നിവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ മുസ്‍ലിം ലീഗ് പ്രസിഡന്‍റും ഉത്തരമലബാറിലെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവുമായ എ.പി. അബ്ദുല്ലയുടെ സ്മരണാര്‍ഥം നല്‍കുന്നതാണ് അവാര്‍ഡ്. റഹ്മാന്‍ തായലങ്ങാടി, ജലീല്‍ രാമന്തളി, ബഷീര്‍ വെള്ളിക്കോത്ത് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് മാര്‍ച്ച് 16ന് കാഞ്ഞങ്ങാട് തെക്കേപ്പുറത്ത് നടക്കുന്ന പൊതു പരിപാടിയില്‍ വിതരണം ചെയ്യും. വാർത്തസമ്മേളനത്തില്‍ ജലീല്‍ രാമന്തളി, ബഷീര്‍ വെള്ളിക്കോത്ത്, എ.പി. ഉമ്മര്‍, പാറക്കാട് മുഹമ്മദ്, ഇക്ബാല്‍ വെള്ളിക്കോത്ത്, ശുക്കൂര്‍ പള്ളിക്കാടത്ത്, യു.വി. ഇല്യാസ്, കെ.എച്ച്. നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.