ഉദുമ: വർഷങ്ങളായി ഉപയോഗിച്ചുവരുന്ന, കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീപത്തെ വഴി കല്ലുപാകിയും ഇരുമ്പുതൂണും സ്ഥാപിച്ച് അടച്ച റെയിൽവേയുടെ നടപടിയിൽ ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധിച്ചു. വഴിയടച്ചതോടെ കരിപ്പോടി, തിരുവക്കോളി, കണ്ണംകുളം, മലാംകുന്ന്, മുതിയക്കാൽ പ്രദേശത്തെ ജനങ്ങൾ സ്റ്റേഷനിലെത്താൻ പ്രയാസപ്പെടുന്നു. ഒരു കാരണവുമില്ലാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ റെയിൽവേ നടപടി ന്യായീകരിക്കാൻ പറ്റില്ല. വഴിതുറക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ പങ്കെടുപ്പിച്ച് പ്രക്ഷോഭം നടത്തും. ചെയർമാൻ കാപ്പിൽ കെ.ബി.എം. ഷെരീഫ്, കൺവീനർ കെ.വി. ഭക്തവത്സലൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ബി. ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ സൈനബ അബൂബക്കർ, മെംബർമാരായ ബഷീർ പാക്യാര, ചന്ദ്രൻ നാലാംവാതുക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു. പടം uduma udf കോട്ടിക്കുളം റെയിൽവേ സ്റ്റേഷനുസമീപം അടച്ച വഴി യു.ഡി.എഫ് ഉദുമ പഞ്ചായത്ത് നേതാക്കൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.