ഓട്ടോയുടെ മുകളിൽ മരം വീണു; ഡ്രൈവറും യാത്രക്കാരിയും രക്ഷപ്പെട്ടു

നീലേശ്വരം: ചിറപ്പുറം പാലക്കാട്ട് പുതിയ പറമ്പത്തുകാവ് റോഡിൽ മരം പൊട്ടിവീണ്​ തലനാരിഴക്ക് വൻ അപകടം ഒഴിവായി. ക്ഷേത്ര കാവിന്‍റെ വടക്ക് ഭാഗത്താണ് വൻമരം പൊട്ടിവീണത്. ഓട്ടോ ഭാഗികമായി തകർന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം യാത്രക്കാരി രക്ഷപ്പെട്ടു. മരം ഓട്ടോയുടെ മുകളിലേക്ക് വീഴുന്നുവെന്ന് മനസ്സിലാക്കിയ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പ്രസാദ് വലതുഭാഗത്ത് റോഡിന് പുറത്തേക്ക് ഓട്ടോ വെട്ടിക്കുകയായിരുന്നു. മരത്തിന്റെ ചില്ലകൾക്കിടയിൽ കുടുങ്ങിയ ഓട്ടോ അഗ്നിരക്ഷസേന എത്തി മരംമുറിച്ചാണ് പുറത്തെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.