കുമ്പളയിൽ ഹോട്ടലിന് അജ്ഞാതർ തീയിട്ടു

കുമ്പള: കുമ്പള ടൗണിൽ അമ്പതുവർഷത്തോളമായി പ്രവർത്തിച്ചുവരുന്ന താജ് ഹോട്ടലിന് അജ്ഞാതർ തീയിട്ടു. വ്യാഴാഴ്ച വെളുപ്പിനാണ് ബൈക്കിലെത്തിയതെന്ന് കരുതുന്ന ആളുകൾ തീയിട്ടത്. ഹോട്ടലിന് പിറകുവശത്തുള്ള ഷട്ടറിനിടയിലൂടെ ഫ്ലക്സ് ഷീറ്റുകൾ തിരുകി ഡീസലൊഴിച്ച് തീയിട്ട് നശിപ്പിക്കാനായിരുന്നു ശ്രമം. തീ അകത്ത് പടർന്നുപിടിക്കാതെ അണഞ്ഞുപോയതിനാലാണ് വൻ അപകടവും നഷ്ടങ്ങളും ഒഴിവായത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തൊട്ടടുത്ത കടകളിലെയും ഹോട്ടലിലെയും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹോട്ടലുടമ അബ്ദുല്ല താജി‍ൻെറ പരാതിയിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് ഹോട്ടൽ അടച്ചത്. രാവിലെ തുറക്കാൻ വന്നപ്പോഴാണ് ഷട്ടറിന് തുണിക്കഷണങ്ങളും ഫ്ലക്സും തിരുകി ഡീസലൊഴിച്ച് തീയിട്ടതായി ശ്രദ്ധയിൽപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.