ലാബ് ഉപകരണങ്ങള്‍ക്ക് ടെൻഡര്‍ ക്ഷണിച്ചു

കാസർകോട്: ചന്ദ്രഗിരി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ രണ്ടു ലക്ഷം രൂപക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 23ന് ഉച്ചക്ക് 12 വരെ ടെൻഡര്‍ സ്വീകരിക്കും. ഫോണ്‍: 9846342780. ഭാഷ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ കാസർകോട്​: സാക്ഷരത മിഷ‍ന്റെ ആഭിമുഖ്യത്തില്‍ നാലു മാസത്തെ പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് ഭാഷ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള കോഴ്‌സുകളാണിവ. അവധി ദിവസങ്ങളിലാണ്​ ക്ലാസുകൾ. വിദ്യാര്‍ഥികള്‍ക്കും ജോലിയുള്ളവര്‍ക്കും കോഴ്‌സിനു ചേരാം. വിദ്യാര്‍ഥികള്‍ക്കും തുല്യത പഠിതാക്കള്‍ക്കും 2000 രൂപയും മറ്റുള്ളവര്‍ക്ക് 2500 രൂപയുമാണ് ഫീസ്. രജിസ്‌ട്രേഷന്‍ നടത്താന്‍ താൽപര്യമുള്ളവര്‍ നഗരസഭ, ബ്ലോക്ക്, പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാ കേന്ദ്രങ്ങളുമായും ജില്ല സാക്ഷരത മിഷന്‍ ഓഫിസിലും ബന്ധപ്പെടുക. അപേക്ഷഫോറം www.literacymissionkerala.org വെബ്‌സൈറ്റില്‍. ഫോണ്‍: 04994255507, 8281175355, 884888503.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.