പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് എടയന്നൂരിന്റെ രക്തസാക്ഷിദിനത്തിൽ കാഞ്ഞങ്ങാട്ട് . 2018 ഫെബ്രുവരി 12 നാണ് മട്ടന്നൂരിലെ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനെ സി.പി.എമ്മുകാർ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നടന്ന അനുസ്മരണ ചടങ്ങുകൾക്ക് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ല ഭാരവാഹികളായ കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, രാജേഷ് തമ്പാൻ, ഉനൈസ് ബേഡകം, കാസർകോട് അസംബ്ലി പ്രസിഡന്റ് മാത്യു ബദിയടുക്ക, രതീഷ് കാട്ടുമാടം, രാഹുൽ രാംനഗർ , ഉമേശൻ കാട്ടുകുളങ്ങര , സൂരജ്‌ ടി.വി.ആർ, എച്ച്.ആർ. വിനീത്, രതീഷ് പള്ളിക്കര, സുനീഷ് പുതിയകണ്ടം, ഷിബിൻ ഉപ്പിലികൈ, ഷഫീർ ഇടകാവിൽ, അനൂപ് ഓർച്ച, സിജോ അമ്പാട്ട്, അജേഷ് പുറത്തേകൈ തുടങ്ങിയർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.