എസ്​.എഫ്​.ഐ പ്രവർത്തകന്​ മർദനം

കാസർകോട്​: പെരിയ അംബേദ്കർ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകന്​ മർദനമേറ്റതായി പരാതി. കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വിറളിപൂണ്ട കെ.എസ്​.യു- എം.എസ്​.എഫ്​ പ്രവർത്തകരാണ്​ അക്രമം നടത്തിയതെന്ന്​ എസ്​.എഫ്​.ഐ ആരോപിച്ചു. ജനാധിപത്യ വിജയത്തെ അംഗീകരിക്കാൻ അക്രമികൾ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്​തമാക്കി. പരിക്കേറ്റ് ജില്ല ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകനെ എസ്​.എഫ്​.ഐ ജില്ല സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്റ്‌ അഭിരാം എന്നിവർ സന്ദർശിച്ചു. sfi dist secra പരിക്കേറ്റ എസ്​.എഫ്​.ഐ പ്രവർത്തകനെ ജില്ല സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്റ്‌ അഭിരാം എന്നിവർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.