'ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കും'

ഉദുമ: ബേക്കൽ ടൂറിസം പദ്ധതിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം ഉത്തരവാദിത്ത ടൂറിസം പരിപോഷിപ്പിക്കുമെന്ന് ബി.ആർ.ഡി.സി മാനേജിങ്​ ഡയറക്ടർ ഷിജിൻ പറമ്പത്ത് പറഞ്ഞു. ബേക്കൽ ഫോർട്ട് ഓക്സ് കൺവെൻഷൻ ഹാളിൽ നടന്ന ജെ.സി.ഐ ബേക്കൽ ഫോർട്ട് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബി.കെ. സാലിം ബേക്കൽ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ്​ കെ.ടി. സമീർ, അബ്ദുൽ നാസർ കാഞ്ഞങ്ങാട്, മേഖല വൈസ് പ്രസിഡന്‍റ്​ ഡോ. നിതാന്ത് ബൽശ്യാം എന്നിവർ സംസാരിച്ചു. മികച്ച യുവ സംരംഭകനുള്ള പുരസ്കാരം അബ്ദുൽ ഖാദർ പള്ളിപ്പുഴക്ക് നൽകി. പ്രോഗ്രാം ഡയറക്ടർ എം.ബി. ഷാനവാസ് സ്വാഗതവും സെക്രട്ടറി സഫ്‌വാൻ അഹമദ് നന്ദിയും പറഞ്ഞു. jci shijil ജെ.സി.ഐ ബേക്കൽ ഫോർട്ട് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ഷിജിൻ പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.