ജല വിതരണം മുടങ്ങും

കാസർകോട്: ജല അതോറിറ്റിയുടെ കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കിഫ്ബി മുഖാന്തരം വിദ്യാനഗറില്‍ പൂര്‍ത്തിയായ സംഭരണിയുമായി നഗരസഭയിലേക്കുള്ള പ്രധാന ജല വിതരണ പൈപ്പ് ലൈന്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും നഗരസഭ പ്രദേശങ്ങളില്‍ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു. ഫോണ്‍ 04994 255544 കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം കാസർകോട്​: പെരിങ്ങോം സര്‍ക്കാര്‍ കോളജില്‍ 2014 മുതല്‍ 2017 വരെ അഡ്മിഷന്‍ എടുത്ത വിദ്യാർഥികളില്‍ അഡ്മിഷന്‍ സമയത്ത് ഒടുക്കിയ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാന്‍ ബാക്കിയുള്ള വിദ്യാർഥികള്‍ ഫെബ്രുവരി 22 ചൊവ്വാഴ്ച പത്തിനും രണ്ടിനും ഇടയ്ക്ക് കോളജ് ഓഫിസില്‍ നിന്നും നേരിട്ട് വന്ന് തുക കൈപ്പറ്റണം. തിരിച്ചറിയില്‍ രേഖയും കൈയില്‍ കരുതണം. ഈ തീയതിയില്‍ തുക കൈപ്പറ്റാത്ത പക്ഷം സര്‍ക്കാറിലേക്ക് കണ്ടുകെട്ടും. ഫോണ്‍ 04985 295440

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.