തീയതി നീട്ടി

കാസർകോട്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗത്വമെടുത്ത് ഒരുവര്‍ഷം പൂര്‍ത്തിയായ അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍: 0497 2970272. തുല്യത രജിസ്ട്രേഷന്‍ സ്വീകരിച്ചുതുടങ്ങി കാസർകോട്​: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷന്‍ മുഖേന നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അനെക്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ അഡ്വ. എസ്.എന്‍. സരിത സാമൂഹിക പ്രവര്‍ത്തകൻ ടി.എച്ച്. താജുദ്ദീ​‍ൻെറ ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്കുള്ള അപേക്ഷ സ്വീകരിച്ച്​ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.എന്‍. ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ നോഡല്‍ പ്രേരക്മാരായ ഡി. വിജയമ്മ, എ. തങ്കമണി, ഗ്രേസി വേഗസ, പരമേശ്വര നായിക്, സി.കെ. പുഷ്പ കുമാരി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളുടെ രജിസ്ട്രേഷന്‍ ഉദ്​ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ അഡ്വ. എസ്.എന്‍. സരിത, ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്നാം വര്‍ഷ പഠിതാവായി സാമൂഹിക പ്രവര്‍ത്തകന്‍ ടി.എച്ച്. താജുദ്ദീന്​ രജിസ്ട്രേഷന്‍ നൽകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.