വിവാഹ പൂര്‍വ കൗണ്‍സലിങ്​ നിര്‍ബന്ധമാക്കണം -വനിത കമീഷന്‍

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും കാസർകോട്: വിവാഹബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സലിങ്​ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതായി കേരള വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. രജിസ്‌ട്രേഷനോടൊപ്പം, വിവാഹപൂര്‍വ കൗണ്‍സലിങ്ങിന് ദമ്പതിമാര്‍ വിധേയമായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രൂപത്തില്‍ കൗണ്‍സലിങ്​ നിര്‍ബന്ധമാക്കുന്നത് നന്നാകുമെന്നും വനിത കമീഷന്‍ അധ്യക്ഷ പറഞ്ഞു. അവസാന വര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്ക് കലാലയ ജ്യോതി, ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ മുഖേന കൗണ്‍സലിങ്​ നല്‍കും. ഗാര്‍ഹിക, കുടുംബ പശ്ചാത്തലങ്ങളില്‍നിന്നുള്ള പരാതികളാണ് കമീഷനുമുന്നില്‍ എത്തുന്നവയില്‍ ഏറെയും. പഞ്ചായത്തുതലത്തില്‍ സ്ഥിരം കൗണ്‍സലിങ്​ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. വാര്‍ഡുതല ജാഗ്രത സമിതി ശക്തിപ്പെടുത്തണം. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും അവർ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷന്‍ സിറ്റിങ്ങില്‍ 32 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 15 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. വനിത പൊലീസ് സി.ഐ ഭാനുമതി, അഡ്വ. രേണുകാദേവി, അഡ്വ. ടിറ്റിമോള്‍ കെ. ജൂലി, രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേരള വനിത കമീഷന്‍ അദാലത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.