തീരസംരക്ഷണത്തിന്​ കണ്ടൽചെടികൾ നട്ടു

നീലേശ്വരം: പുഴയുടെ തീരം കാക്കാൻ കണ്ടൽചെടികൾ നട്ട് എൻ.എസ്.എസ് വളന്‍റിയർമാർ. നീലേശ്വരം കടിഞ്ഞിമൂലയിലെ ഓർച്ച പുഴയോരത്താണ് കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചത്. രാജപുരം സെന്‍റ്​ പയസ് ടെൻത് കോളജ് വിദ്യാർഥികൾ ജീവനം നീലേശ്വരം, എൻ.എസ്.എസ് യൂനിറ്റ്, ഭൂമിത്രസേന, നാച്വർ ക്ലബ് എന്നിവയുമായി ചേർന്ന്​ സംഘടിപ്പിച്ച തീരദേശ സംരക്ഷണ ദിനാചരണത്തി​​‍ൻെറ ഭാഗമായാണ് ശുചീകരണവും കണ്ടൽ വനവത്​കരണവും നടത്തിയത്. നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ഹേമന്ത്കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.വി. ദിവാകരൻ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, ആൽഡിൻ സിബി, പി.കെ. കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. nlr kandalഓർച്ച പുഴയോരത്ത് കണ്ടൽചെടികൾ നടുന്നതി‍ൻെറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.