മീഡിയവൺ വിലക്ക്​: വ്യാപക പ്രതിഷേധം

കാസർകോട്​: മീഡിയവൺ ചാനലി​‍ൻെറ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹാഷിം, കെ.കെ. ഷൈജു, ജയകൃഷ്ണൻ നരിക്കുട്ടി, രവീന്ദ്രൻ രാവ​ണേശ്വരം, നഹാസ് പി. മുഹമ്മദ്, മെൽബിൻ ജോസഫ്, നാരായണൻ കരിച്ചേരി, പുരുഷോത്തമ പെർള, അബ്ദുറഹ്മാൻ ആലൂർ, ഷാഫി തെരുവത്ത്, ഷഫീഖ് നസറുല്ല, വി.വി. പ്രഭാകരൻ, മുജീബ് കളനാട്, അഷറഫ് കൈന്താർ തുടങ്ങിയവർ സംസാരിച്ചു. മൊഗ്രാൽ: മീഡിയവൺ ചാനൽ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ദേശീയവേദി പ്രതിഷേധിച്ചു. ഗഫൂർ പെർവാഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എ.എം. സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി.കെ. ജാഫർ സ്വാഗതം പറഞ്ഞു. എം.എം. റഹ്മാൻ, റിയാസ് കരീം, എം.എ. മൂസ, മുഹമ്മദ് സ്മാർട്ട്, നസറുദ്ദീൻ മൊഗ്രാൽ, മുഹമ്മദ് മൊഗ്രാൽ, അഷ്റഫ് പെർവാഡ്, മുഹമ്മദ് അബ്‌കോ, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, മുഹമ്മദ് അഷ്റഫ്, ടി.എ. ജലാൽ, റസാഖ് കൊപ്പളം, എം.എസ്. മുഹമ്മദ് കുഞ്ഞി, എം.എ. ഇക്ബാൽ, കെ. മുഹമ്മദ് കുഞ്ഞി, എ.എം. അബ്ദുൽഖാദർ, വിജയകുമാർ എന്നിവർ സംസാരിച്ചു. media one protest കാസർകോട്​ പ്രസ്​ക്ലബിനു മുന്നിൽ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.