എയിംസ് സമരം: പി.ഡി.പി പ്രകടനം നടത്തി

ഇന്ന്​ ദയാബായി നിരാഹാരമിരിക്കും കാസർകോട്​: എയിംസ് കാസർകോട്​ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തി‍ന്റെ 20ാം ദിവസം പി.ഡി.പി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തി നിരാഹാരസമരം നടത്തി. സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉദ്​ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.പി. മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ്, സംസ്ഥാന സെക്രട്ടറി എസ്.എം. ബഷീർ കുഞ്ചത്തൂർ, മൊയ്തു ബേക്കൽ, ജില്ല സെക്രട്ടറി ഷാഫി ഹാജി അഡൂർ, സെക്രട്ടറിമാരായ ഷാഫി കളനാട്, ഷാഫി സുഹരി, റഷീദ് ബേക്കൽ, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സഖാഫ് തങ്ങൾ, മണ്ഡലം പ്രസിഡന്‍റ്​ ഹനീഫ ഹൊസങ്കടി, അഫ്സൽ മള്ളങ്കൈ, ഹനീഫ പൊസോട്ട്, റഫീഫ് പൊസോട്ട്, ഇബ്രാഹീം കോളിയട്ക്ക, വിമൻസ് ഇന്ത്യ മൂവ്മെന്‍റ് ഗീതാ ജോൺ, ബീഫാത്തിമ്മ ഇബ്രാഹീം, ബീഫാത്തിമ്മ, അബ്ദുല്ല ഉജ്ജൽതോട്,അനന്തൻ പെരുമ്പള, താജുദ്ദീൻ പടിഞ്ഞാർ, ഷാഫി കല്ലുവളപ്പിൽ, ഷരീഫ് മുഗു, ഗണേഷ് അരമങ്ങാനം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീന കോട്ടപ്പുറം, ഇസ്മായിൽ ഖബർദാർ, അബ്​ദുൽ റഹ്മാൻ ബന്തിയോട്, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ബി. മുഹമ്മദ്‌ കുഞ്ഞി, ഉമ്മു ഹാനി ഉദുമ, ഉഷ, ഖമറുന്നിസ്സ കടവത്ത്, ഷറഫുന്നിസ ഷാഫി, സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം എന്നിവർ സംസാരിച്ചു. സിസ്റ്റർ ജയ ആന്‍റോ മംഗലത്ത് സ്വാഗതവും ചിതാനന്ദൻ കാനത്തൂർ നന്ദിയും പറഞ്ഞു. 21ാം ദിവസമായ ബുധനാഴ്ച പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി നിരാഹാരമിരിക്കും. aiims 20 എയിംസ്​ ജനകീയ കൂട്ടായ്മയുടെ 20ാമത്തെ ദിനത്തിലെ നിരാഹാരം പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.