ജനശ്രീ സുസ്ഥിര മിഷൻ പ്രതിനിധി സമ്മേളനം തുടങ്ങി

കാസർകോട്: ജനശ്രീ സുസ്ഥിര വികസന മിഷൻ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടങ്ങി. കാസർകോട് ടൗൺ ഹാൾ പരിസരത്ത് സംസ്ഥാന ചെയർമാൻ എം.എം. ഹസൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ്. ബാലചന്ദ്രൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. എം.ആർ. തമ്പാൻ, ഒ. അബ്ദുൽ റഹിമാൻ കുട്ടി, എഴുകോൺ നാരായണൻ, കെ.കെ. നൗഷാദ്, പഴകുളം ശിവദാസൻ, ഷാനവാസ് ഖാൻ, ഡി.സി.സി മുൻ പ്രസിഡന്റ്​ ഹക്കീം കുന്നിൽ, അനിൽ വട്ടപ്പാറ, നദീറ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, അഡ്വ. എ. ഗോവിന്ദൻ നായർ, രാജൻ പെരിയ, ജി. നാരായണൻ, എം. രാജീവൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു. ജനശ്രീ മിഷൻ ജില്ല കമ്മിറ്റിക്കുവേണ്ടി നിർമിച്ച ജനശ്രീ ഭവൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. janasree hassan ജനശ്രീ ഭവ‍ൻ സംസ്ഥാന ചെയര്‍മാന്‍ എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.