അർഹതക്കുള്ള അംഗീകാരമായി കൃഷ്ണപ്രസാദിന് വനമിത്ര പുരസ്‌കാരം

തൃക്കരിപ്പൂർ: വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ഏർപ്പെടുത്തിയ, ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്കുള്ള വനമിത്ര പുരസ്‌കാരം തൃക്കരിപ്പൂരിലെ പാരമ്പര്യ വൈദ്യൻ കെ.വി. കൃഷ്ണപ്രസാദിന്. പൊതുയിടങ്ങളിൽ നടത്തുന്ന ഹരിതവത്​കരണ പ്രവർത്തനം മുൻ നിർത്തിയാണ് അംഗീകാരം. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തി‍ൻെറ ജൈവവൈവിധ്യ പരിപാലന സമിതിയുടെ കോഓഡിനേറ്ററായ ഇദ്ദേഹത്തിന്​ നേരത്തെയും ഒട്ടേറെ പരിസ്ഥിതി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഔഷധ സസ്യോദ്യാനം ഒരുക്കുന്നതിലും നേതൃപരമായ പങ്കുവഹിക്കുന്നു. നെഹ്‌റു യുവകേന്ദ്രയുടെ നവസംരംഭക അവാർഡും നേടിയിട്ടുണ്ട്. പഞ്ചായത്തിലെ പച്ചത്തുരുത്ത്, സ്‌കൂളുകളിൽ ജൈവവേലി, ജൈവ പന്തൽ എന്നിവയും ഏറ്റെടുത്ത് നടത്തി. കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറാണ്​. പരേതനായ കെ.എം. കൃഷ്ണൻ വൈദ്യരുടെയും കെ.വി. മാധവിയുടെയും മകനാണ്. Ks kv krishna prasad tkp കൃഷ്ണപ്രസാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.