കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു നീലേശ്വരം: കർഷകരുടെ അധ്വാനത്തിൻെറ വിളവ് ഒറ്റരാത്രികൊണ്ട് നശിപ്പിക്കുന്ന പന്നിശല്യം സഹിക്കാനാവാതെ ഒരു നാട്. നീലേശ്വരം നഗരസഭയിലെ പാലായിയിലാണ് കാട്ടുപന്നികളുടെ ശല്യംമൂലം കർഷകർ ദുരിതത്തിലായത്. വയലിലും പറമ്പിലുമുള്ള കൃഷി പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. ഞാറുകൾ പന്നികൾ ഉഴുതുമറിച്ചിടുന്നതുപോലെ നശിപ്പിക്കുകയാണ്. പാലായി നിലായി ഭാഗത്ത് മാസങ്ങളായി തുടരുന്ന പന്നിശല്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒരു നടപടിയുമെടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വീട്ടുവളപ്പിൽ കൃഷിചെയ്യുന്ന ചേന, കപ്പ, വാഴ എന്നിവയും പന്നികൾ തണ്ടോടെ പിഴുതെറിഞ്ഞ് നശിപ്പിക്കുന്നു. തെങ്ങിൻ ചുവട്ടിലെ വേരുകൾ കിളച്ചുമറിക്കുന്നതുമൂലം വിളവുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. പകൽ അജ്ഞാത സ്ഥലത്ത് തങ്ങുന്ന പന്നികൾ രാത്രി കൂട്ടത്തോടെ എത്തിയാണ് കൃഷി നശിപ്പിക്കുന്നത്. നഗരസഭാധികൃതരോ കൃഷി വകുപ്പോ ഇടപെട്ട് പന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടികളെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. nlr nelkrishiകാട്ടുപന്നികൾ നശിപ്പിച്ച പാലായിയിലെ നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.