കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.സി പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. അഭിമുഖം ജനുവരി 20ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍. ഫോണ്‍ : 9497287412, 9495779212. സൗജന്യ ഡ്രൈവിങ് പരിശീലനം കാസർകോട്: പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് പെരിയ ഗവ. പോളിടെക്നിക് കോളജില്‍ നാലുചക്ര വാഹനങ്ങളുടെ ഡ്രൈവിങ്ങില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തേക്കാണ് പരിശീലനം. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്‍റ് ലഭിക്കും. താൽപര്യമുള്ളവര്‍ ജാതി, വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകൾ സഹിതം 20ന് രാവിലെ 10ന് പോളിടെക്നിക് കോളജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്‍റര്‍ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9447737566, 9747335877. മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു കാസർകോട്: ജില്ലയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 24 പേര്‍ക്കുകൂടി ജില്ല പഞ്ചായത്തിൻെറ കര്‍മപദ്ധതിയിലൂടെ മുച്ചക്ര വാഹനങ്ങള്‍ നൽകി. പദ്ധതിയുടെ രണ്ടാംഘട്ടം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 12 മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തിരുന്നു. ജില്ല പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഗീത കൃഷ്ണന്‍, കെ. ശകുന്തള, സി.ജെ. സജിത്ത്, എം. മനു, എം. ശൈലജ ഭട്ട്, കെ. കമലാക്ഷി, നാരായണ നായ്ക്, ജമീല സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ...ജില്ല പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹനങ്ങളുടെ രണ്ടാംഘട്ടം പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.