കുമ്പള: ഇരുവൃക്കകളും തകരാറിലായ കൊടിയമ്മയിലെ ഫയാസിൻെറ വൃക്ക മാറ്റിവെക്കൽ ചികിത്സാസഹായ നിധിയിലേക്ക് കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് എ.കെ.എം. അഷ്റഫ് എം.എൽ.എ ഫയാസ് ചികിത്സാസഹായ സമിതി കൺവീനർ മുസ്തഫക്ക് കൈമാറി. കെ. അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. യു.കെ. സൈഫുല്ല തങ്ങൾ, മുസ്ലിം ലീഗ് വാർഡ് ജന. സെക്രട്ടറി അബ്ബാസ് കൊടിയമ്മ, ഗ്ലോബൽ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കാദർ, ബി.കെ. അബ്ദുല്ല ഹാജി, മൂസഹാജി കോഹിനൂർ, അബൂബക്കർ, മൊയ്തീൻ, അബ്ദുൽ കാദർ പൂണ്ടിക്കട്ട, ഐ. മുഹമ്മദ്, റഫീഖ്, അബ്ദുറഹിമാൻ, നിസാം ചോനമ്പാടി, അബ്ബാസ് പൂക്കട്ട, അബ്ദുറഹ്മാൻ സേട്ടു, നൗഫൽ കൊടിയമ്മ, സിദ്ദീഖ് ചെങ്കിനടുക്കം, പി.എം. റഷീദ്, സലാം പെർവത്തടുക്കം, അബൂബക്കർ പുതിയപുര, മുഹമ്മദ് താഴെ, മജീദ് താഴെ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.