ചെറുവത്തൂർ: ജില്ലയുടെ ആതിഥേയത്വത്തിൽ വീണ്ടും സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് സംഘടിപ്പിക്കും. ഈ മാസം 30 മുതൽ ഫെബ്രുവരി അഞ്ചുവരെ തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടക്കുന്ന 46ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 14 ജില്ല ടീമുകളും മാറ്റുരക്കാനെത്തും. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ഫുട്ബാൾ മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. ചെറുവത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് വീരമണി ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ഡി.എഫ്.എ സെക്രട്ടറി ടി.കെ.എം. റഫീഖ്, സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് പി.പി. അശോകൻ, കെ. നാരായണൻ, സി. ദാവൂദ്, അഷ്റഫ് ഉപ്പള, ലത്തീഫ് പെരിയ, രാജൻ എടാട്ടുമ്മൽ, ടി.പി. അബ്ദുൽ സലാം, വി.പി.പി. ഷുഹൈബ്, ടി.വി. ഗോപാലകൃഷ്ണൻ, ബാലമുരളി, ഇ. ബാലൻ നമ്പ്യാർ, കെ. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു . പടം-- സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൻെറ സംഘാടക സമിതി രൂപവത്കരണ യോഗം കോൺഫറൻസ് ഹാളിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.