ചെറുവത്തൂർ: സ്വന്തം കഴിവിനേക്കാൾ കൂടുതൽ പഠിക്കേണ്ടിവരുമ്പോഴുള്ള സമ്മർദം കുറയ്ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണമെന്ന് കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻെറ ജില്ല സമ്മേളനം ആവിശ്യപ്പെട്ടു. സമ്മേളനം മുൻ സംസ്ഥാന പ്രസിഡണ്ട് ടി.വി. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി. ശ്രീദേവി അധ്യക്ഷത വഹിച്ചു . ദിനേശൻ പൂച്ചക്കാടിനുള്ള ഉപഹാര സമർപ്പണം കോൺഗ്രസ്(എസ്) ജില്ലാ വൈസ് പ്രസിഡൻറ് പി.വി ഗോവിന്ദൻ നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി . സെക്രട്ടറി കെ.പി.വി.ഗിത , കെ.വി.പുരുഷോത്തമൻ, രാഘവൻ കൂലേരി, ഇ.നാരായണൻ, കെ.ജനാർദനൻ, എൻ. സുകുമാരൻ, ടി കെ.പ്രഭാകര കുമാർ, പി.പി. ശശിധരൻ, ഈശ്വരൻ നമ്പൂതിരി, എം.അനിത, എ.പി. സുനിത, ചന്ദ്രൻ പൊള്ളപൊയിൽ, ബാലചന്ദൻ കുണ്ടംകുഴി, ശ്രീധരൻ, മുകുന്ദൻ, ടി.വി. ഗംഗാധരൻ, ടി.വി. മദനമോഹൻ രാജ്, കെ. സരിത എന്നിവർ സംസാരിച്ചു. പടം.. കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻെറ ജില്ല സമ്മേളനം മുൻ സംസ്ഥാന പ്രസിഡൻറ് ടി.വി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.