വായനയുടെ തീരത്ത് സതിക്ക് ആദരം

ചെറുവത്തൂർ: 2020ലെ സർഗാത്മക പ്രതിഭക്കുള്ള ദേശീയ പുരസ്കാരം നേടിയ എം.വി. സതിക്ക് 'വായനശാല' സാംസ്കാരിക കൂട്ടായ്മ സ്നേഹാദരം നൽകി. കേരളത്തിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയാണ് വായനശാല. പൊള്ളപ്പൊയിലിലെ സതിയുടെ വീട്ടിൽ നടന്ന 'വായനയുടെ സതീതീരത്ത്' എന്ന പരിപാടിയിലാണ് ആദരം നൽകിയത്. കവി പത്മരാജ് എരവിൽ, സുരേഷ് പയ്യങ്ങാനം, രമാദേവി, കെ. പ്രദീപൻ, കെ. കുഞ്ഞികൃഷ്ണൻ, അനിൽകുമാർ, എ.വി. രവി എന്നിവർ പങ്കെടുത്തു. സ്നേഹോപഹാരമായി കെ.ആർ. മീരയുടെ 'ഘാതകൻ' എന്ന നോവൽ സമ്മാനിച്ചു. സതിയുടെ അമൂല്യ ശേഖരത്തിലുള്ള പ്രശസ്തരുടെ കത്തുകൾ, വായിച്ച 2700 ഓളം പുസ്തകങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ, ഇഷ്ട കഥകൾ, സ്വന്തം കൃതികൾ എന്നിവയെപ്പറ്റി വായനശാല അംഗങ്ങളുമായി പങ്കുവെച്ചു. പടം.. വായനശാല പ്രവർത്തകർ എം.വി. സതിക്ക് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.