ചുരിക പുരസ്‌കാരം പുല്ലൂടിയിൽ സുബ്രഹ്മണ്യന്

തൃക്കരിപ്പൂർ: പിലിക്കോട് ചുരിക നാട്ടറിവ് പഠനകേന്ദ്രം ഏർപ്പെടുത്തിയ വി. കുഞ്ഞിരാമൻ വൈദ്യർ സ്മാരക ചുരിക പുരസ്‌കാരം പാലക്കാട് പട്ടാമ്പിയിലെ പുല്ലൂടിയിൽ സുബ്രഹ്മണ്യന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലവഴിയാട്ടം, കേത്രാട്ടം തുടങ്ങിയ ആറോളം കലാരൂപങ്ങൾക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് അംഗീകാരം. ജനുവരി 14ന് വൈകീട്ട് ആറിന് പി.സി.കെ.ആർ കലാസമിതിയിൽ പുരസ്കാരം കൈമാറും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യും. പുത്തിലോട്ട് എം. ശശി, കെ.വി. രാജേഷ്, പി.വി. സജീഷ് എന്നിവർ പങ്കെടുത്തു. Ks Award Pulludiyil Subrahmanyan പുല്ലൂടിയിൽ സുബ്രഹ്മണ്യൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.