നെസ്റ്റ് ലേണിങ്​ ക്ലിനിക് ഉദ്ഘാടനം

പടന്ന: പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ച നെസ്റ്റ് ലേണിങ്​ ക്ലിനിക് ഇന്‍റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ടി സെക്രട്ടറി ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ വി.എൻ. ഹാരിസ് ഭാവിപദ്ധതികളുടെ പ്രഖ്യാപനം നടത്തി. ഇന്‍റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഒ.ഒ സി.എച്ച്. മുഹമ്മദ് നജീബ്, സ്റ്റുഡന്‍റ്​ ആക്ടിവിസ്​റ്റ്​​ റാനി സുലൈഖ എന്നിവർ അതിഥികളായി. ടി.എം.എ. റഷീദ്, ടി.എം.സി. അബ്ദുൽ ഖാദർ, ബഷീർ ശിവപുരം, വി.പി.പി. മുഹമ്മദ് കുഞ്ഞി, സഈദ് ഉമർ, എൻ. ഇസ്ഹാഖലി, എൽ.കെ. ഉബൈന എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ യു.സി. മുഹമ്മദ് സാദിഖ് സ്വാഗതവും ട്രസ്റ്റ് വൈസ് ചെയർമാൻ പി.സി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. പടം: പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ച നെസ്റ്റ് ലേണിങ്​ ക്ലിനിക് ഇന്‍റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.