വികസന സെമിനാർ

നീലേശ്വരം: സി.പി.എം ജില്ല സമ്മേളന ഭാഗമായി മടിക്കൈ ബങ്കളത്ത് 'കേരളവികസനവും ഇടതുപക്ഷ സർക്കാറും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ നിയമസഭ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ടത്തിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 'പ്രവാസി ക്ഷേമവും ഇടതുപക്ഷ സർക്കാറും' എന്ന വിഷയത്തിൽ പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറും 'ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രം' എന്ന വിഷയത്തിൽ ഡോ. രാജഹരി പ്രസാദും സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, എം. രാജഗോപാലൻ എം.എൽ.എ, വി.കെ. രാജൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി. പ്രഭാകരൻ, പി. ബേബി, ഏരിയ സെക്രട്ടറി എം. രാജൻ, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. കുഞ്ഞബ്ദുല്ല, കെ. നാരായണൻ, പ്രഫ. കെ.പി. ജയരാജൻ, പി.പി. മുഹമ്മദ് റാഫി, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. വി. പ്രകാശൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.